എന്റെ പുഴ
ഇതൊരു പുഴയായിരുന്നു.
ഒരു നാടിന്റെ സംസ്കാരത്തിന്റെ ഭാഗമായി, ഇരുകരയും കവിഞ്ഞൊഴുകിയിരുന്ന പുഴ.
ബാല്യം നീന്തിതുടിച്ച തൂതപുഴ.

കുട്ടിക്കാലത്ത് ഈ പുഴയിൽ നീന്തിക്കുളിക്കാത്ത ദിവസങ്ങൾ ഉണ്ടായിരുന്നുവോ ,കുറവായിരിക്കും.
സ്കൂളിൽ നിന്നും അവസാന ബെൽ മുഴുമിപ്പിക്കാൻ പോലും നിലക്കാതെ ധൃതിയിൽമത്സരിച്ചോടിയിരുന്നത്, കൊയ്ത്തു കഴിഞ്ഞ പാടവും ഈ പുഴയും മനസ്സിൽ കണ്ടായിരുന്നു.
തോർത്ത് വിരിച്ചും,ചെറിയ വടികൾ കുറുകെ വെച്ചും എത്രമീനുകളെ പിടിച്ചിരിക്കുന്നു.
നല്ല തെളിഞ്ഞ വെള്ളമായിരുന്നു. അടിയിൽ കിടക്കുന്ന ചരൽകല്ലുകളും, അതിനെ തൊട്ടുരുമ്മി നീന്തി കളിക്കുന്ന മീനുകളെയും വെള്ളത്തിന് മുകളിൽ നിന്ന് നോക്കിയാൽ പോലും കാണുമായിരുന്നു.

കൂട്ടുകാരൊന്നിച്ച് പുഴയോരത്തുള്ള
വലിയ അത്തിമരത്തിൽ വലിഞ്ഞു കയറി അതിനുമുകളിൽനിന്നുംവരിവരിയായി
വെള്ളത്തിലേക്കെടുത്തുചാടുന്നത്കുട്ടിക്കാലത്തെ നിറമുള്ള ഓർമകളാണ്.
ആദ്യമൊക്കെ ഭയമായിരുന്നു.
ഞാനിപ്പോഴും ഓർക്കുന്നു, ഒരു ദിവസം ഒരാവേശത്തിന് കൂട്ടുകാരോടൊപ്പം മരത്തിനു മുകളിൽ വലിഞ്ഞു കയറി. മുകളിലെത്തി താഴേക്ക്നോക്കിയപ്പോൾ ധൈര്യമെല്ലാം ചോർന്ന്പോയി.
അതിനിടെ പിറകിൽ നിന്നും ആരോ ഒരാൾ ഒരൊറ്റതള്ള്. ദാ കിടക്കുന്നു പുറമടിച്ചു വെള്ളത്തിൽ . മൂക്കിലും വായയിലും വെള്ളം കയറി.
അതായിരുന്നു തുടക്കം. പിന്നെ ആരുടേയും സഹായം വേണ്ടി വന്നിട്ടില്ല.
എന്തല്ലാം കളികളായിരുന്നു അന്ന് പുഴയിലൊക്കെ.

തൊട്ടുകളിയും, ഏറുപന്തുകളിയും
കുട്ടിക്കാലത്തെ പുഴയോർമകളാണ്.
പരന്ന ചരൽകല്ല് തപ്പിയെടുത്ത്,വെള്ളത്തിന് മുകളിലൂടെ മത്സരിച്ചു വീശിയെറിയുമ്പോൾ അത് തെള്ളി തെള്ളി പോകുന്നത് എണ്ണിനോക്കും. കൂടുതൽ തവണ വെള്ളത്തിന് മുകളിലൂടെ ആരുടെ കല്ലാണോ തെന്നി പോകുന്നത് അവനായിരിക്കും വിജയി.
ഒരു കടവിൽ നിന്നും ഊളിയിട്ട് അടുത്ത കടവിൽ പോയി പൊങ്ങുന്ന മുങ്ങൽ വിദഗ്ധൻമാരുണ്ടായിരുന്നു കൂട്ടത്തിൽ.
വർഷക്കാലങ്ങളിൽ പുഴ കലങ്ങി മറിഞ്ഞു നിറഞ്ഞൊഴുകും. തേങ്ങകളും, കടപുഴകി വലിയമരങ്ങളും ഒഴുകി വരുമ്പോൾ, മുതിർന്നവർ നീന്തിപ്പോയി അതെല്ലാമെടുക്കുന്നത് ഞങ്ങൾ കുട്ടികൾ, പുഴക്കടവിലിരുന്നു നോക്കിക്കാണും.

ആ പുഴയാണ് ഇന്നീ അവസ്ഥയിൽ നീരൊഴുക്ക് നിലച്ചു
മരണവും കാത്തു കിടക്കുന്നത്.
!!!
ആരാണ് ഈ പുഴക്ക് ചരമഗീതം പാടിയത്.?
അനിയന്ത്രിതമായി മണലൂറ്റിയും വിഷം കലക്കിയും നാം തന്നെയല്ലേ നമ്മുടെ പുഴക്ക് ഖബറൊരിക്കിയത് ?.
മരുഭൂമിയായ് മാറുന്ന നമ്മുടെ പുഴയെ രക്ഷിക്കാൻ ആർക്ക് കഴിയും.
അടിയന്തിര ശ്രദ്ധ പതിഞ്ഞില്ലെകിൽ നമ്മുടെ അടുത്ത തലമുറ ചരിത്രതാളുകളിൽ നിന്നും വായിച്ചറിയേണ്ടിവരും,

"പണ്ട്, ഇവിടെ
ഇരുകര കവിഞ്ഞൊഴുകിയ ഒരു പുഴയുണ്ടായിരുന്നു" വെന്ന് ,
No comments:
Post a Comment