ബഷീർ മാഷ്
ചില വേർപാടുകൾ അങ്ങനെയാണ്.
കാലമെത്രയായാലും അവരുടെ ഓർമ്മകൾ നമ്മെ പിന്തുടർന്നു കൊണ്ടിരിക്കും
മനസ്സിനെ വല്ലാതെ പിടിച്ചുലച്ച ഒരു വേർപ്പാടായിരുന്നു ബഷീർ മാഷിന്റേത്.
ജീവിതത്തിന്റെ വർണ്ണ സ്വപ്നങ്ങൾക്ക് ചിറകുമുളക്കുമ്പോഴേക്കും പാതി വഴിയിൽ വെച്ച് മരണം മാടി വിളിച്ച ബഷീർമാഷിന്റെ ഓർമകൾ മനസ്സിനെ ചിലപ്പോഴൊക്കെ വല്ലാതെ നൊമ്പരപെടുത്താറുണ്ട്.

അദേഹത്തെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും ഒമ്പത് വർഷങ്ങൾക്ക് മുൻപ് ഒരു ഞാറാഴചഴാണ്.
നല്ല മഴയുള്ള ദിവസം . രൗദ്രഭാവം പൂണ്ട് അത് ആർത്തലച്ചു പെയ്യുകയാണ് .അതിശക്തമായ കാറ്റും കൂട്ടിനുണ്ട്.
അഴീക്കോട് ഇർഷാദ് അറബികോളേജിൽ പുതിയ അദ്ധ്യാപകരായി എത്തിയതായിരുന്നു ഞങ്ങൾ.
ഞങ്ങൾ എന്നുപറഞ്ഞാൽ, ഞാനും ബഷീർമാഷും ബെൻസീർ മാഷും.
ഒരേ ദിവസമാണ് ഞങ്ങൾ അവിടെ ജോലിക്കെത്തിയത്.
രാത്രി ഭക്ഷണ ശേഷം ഞങ്ങൾ ഒരുപാട് സമയം സംസാരിച്ചിരുന്നു.

നല്ലൊരു സംസാരപ്രിയനായിരുന്നു അദ്ദേഹം. ഞാനും ബെൻസീർ മാഷും നല്ലൊരു ശ്രോതാവായി അദ്ദേഹത്തിന്റെ മുന്നിലിരുന്നു.
കോതമംഗലം സ്വദേശിയാണ് അദ്ദേഹം.
നാട്ടിൽ വർഷങ്ങളോളം അദ്ധ്യാപനം നടത്തിയ പരിചയ സമ്പത്തുമായാണ് അദ്ദേഹത്തിന്റെ വരവ്. ഞാനും ബെൻസീർ മാഷും തുടക്കകാരാണ്.
മലയാളവും ഹിന്ദിയുമാണ് അദ്ദേഹത്തിന്റെ ഇഷ്ടവിഷയം. അദ്ദേഹത്തിന്റെ അക്ഷരസ്ഫുടതയോടയുള്ള ആ സംസാരം കേട്ടിരിക്കാൻ തന്നെ നല്ല രസമാണ്.

വിദ്യാർത്ഥികളുടെ പ്രിയ അധ്യാപകനായിത്തീരാൻ അദ്ദേഹത്തിന് കൂടുതൽ സമയം വേണ്ടിവന്നില്ല. അവരുടെ പഠനപ്രശ്നങ്ങൾ പഠിച്ചു ഉചിതമായ പരിഹാരങ്ങൾ നിർദേശിക്കാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. പഠന വിഷയങ്ങൾക്കു പുറമെ പാഠ്യേതര രംഗത്തും അവരെ മികച്ചവരാക്കാൻ അദ്ദേഹം കഠിനാധ്വാനം ചെയ്തിരുന്നു.
വിദ്യാർത്ഥികൾ വല്ല അനുസരണക്കേടും കാണിച്ചാൽ അവർക്ക് ശിക്ഷയായി നൽകിയരുന്നത് ഏതെങ്കിലും ഒരു മലയാള കവിത മനപാഠമാക്കാനായിരുന്നു.

വൈകുന്നേരങ്ങളിൽ ഞങ്ങൾ വെറുതെ നടക്കാനിറങ്ങും. കായൽ തീരത്തുകൂടി, കാറ്റും കൊണ്ട് നടക്കാൻ നല്ല രസമാണ്.
മിക്കപ്പോഴും അടുത്തുള്ള മാർത്തോമാ പള്ളിയായിരിക്കും ഞങ്ങളുടെ ലക്ഷ്യം.
അവിടെ കായൽ തീരത്ത് ,കാറ്റുകൊണ്ടിരിക്കാൻ പ്രത്യേക ഇരിപ്പിടമുണ്ട്. അവിടെയിരുന്നു പെരിയാറിനെ കാണാൻ നല്ല ചന്തമാണ്. മൽസ്യ ബന്ധനത്തിലേർപ്പെട്ടിരിക്കുന്ന ചെറു തോണികളും, അങ്ങിങ്ങായി ഉയർന്നു നിൽക്കുന്ന കൊച്ചുദീപുകളും നയനാനന്തകരമായ കാഴ്ചകളാണ്.
കവിതകളോട് ഒരു പ്രത്യേക ഇഷ്ടമായിരുന്നു അദ്ദേഹത്തിന്. സംസാരത്തിനിടയിലെല്ലാം സാന്ദർഭികമായ രണ്ടുവരി കവിത അദ്ദേഹത്തിന് നിർബന്ധമാണോ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.

പദ്യങ്ങളുടെ വൃത്തവും വൃത്താന്തവും താളവും താളാത്മകതയും വിശദീകരിക്കുമ്പോൾ ഒന്നും മനസ്സിലാകാതെ ഞാൻ മിഴിച്ചു നിൽക്കും.
ഒഴിവ് ദിനങ്ങളിൽ കുട്ടികളെ വിളിച്ചിരുത്തി കഥപറയൽ അദ്ദേഹത്തിന്റെ പതിവായിരുന്നു. ഖുർആൻ കഥകൾക്ക് പുറമെ ബൈബിളും രാമായണവും അദ്ദേഹത്തിന്റെ കഥകളിലുണ്ടാവും. എങ്ങനെയാണ് ഇത്രയും കഥാപാത്രങ്ങളുടെ പേരുകൾ അദ്ദേഹം ഓർത്തെടുക്കുന്നത് എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
ഏകദേശം ഒരു വർഷമേ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നൊള്ളുവെങ്കിലും അദ്ദേഹവുമായുള്ള ആത്മബന്ധം എന്നും തുടർന്നുകൊണ്ടിരുന്നു.

ചില വെക്കേഷനുകളിൽ അദ്ദേഹം സ്ഥാപനത്തിൽ വരാറുണ്ട് . അപ്പോഴൊക്കെ, രാത്രി ഭക്ഷണശേഷം സഹപ്രവർത്തകരോടൊപ്പം അടുത്തുള്ള ബീച്ചിൽ പോയിരിക്കാറുണ്ടായിരുന്നു.
സുഹൃത്ത് റഷീദിന്റെ വിവാഹത്തിനും അദ്ദേഹം തലേന്ന് തന്നെ എത്തിയിരുന്നു. അന്ന് അടുത്തുള്ള ഒരു കുളത്തിൽ ഒരുപാടു സമയം ഞങ്ങൾ നീന്തികുളിച്ചു.

അവസമായി അദ്ദേഹത്തെ കാണുന്നത് മിസ്ബാഹി ഉസ്താദിന്റെ പുതിയവീടിന്റെ പാലുകാച്ചലിന് ചെന്നപ്പോഴായിരുന്നു. ഞാൻ തലേന്ന് തന്നെ അവിടെ എത്തിയിരുന്നു. അന്ന് രാത്രി മിസ്ബാഹി ഉസ്താദിന്റെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച് ബഷീർ മാഷോടൊപ്പം അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി.അദ്ദേഹവും മൂന്നു കുട്ടികളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഭാര്യ അന്ന് എവിടെയോ ജോലിയിലായിരുന്നു .ഒരു ബെഡ് റൂം, സിറ്റൗട്ട് ,ഡൈനിങ് ഹാൾ. കിച്ചൺ ഇതായിരുന്നു അദ്ദേഹത്തിന്റെ വീട്. കുട്ടികളെല്ലാം വേഗം ഉറങ്ങി. മൂത്ത രണ്ടു കുട്ടികളെ ഡൈനിംഗ് ഹാളിൽ പായ വിരിച്ചു അവിടെ കിടത്തി. ചെറിയകുട്ടി ഞങ്ങൾ കിടന്ന് റൂമിലും. എല്ലാവര്ക്കും കൂടി അവിടെ കിടക്കാനുള്ള സൗകര്യമില്ലായിരുന്നു .രാത്രി ഏകദേശം രണ്ടുമണിവരെയെങ്കിലും ഞങ്ങൾ സംസാരിച്ചു കാണും.അദ്ദേഹം സംസാരം തുടങ്ങിയാൽ അതൊരു പ്രവാഹമായി ഒഴുകി കൊണ്ടിരിക്കും. അന്ന് കൂടുതലും സംസാരിച്ചത് അദ്ദേഹത്തിന്റെ കുടുംബ കഥകളായിരുന്നു. ഒരു പരമ്പരാഗത ക്രിസ്ത്യൻ കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഒരു പള്ളിയിൽ കപ്യാരായി ജോലി ചെയ്യുന്നതിനിടെയാണ് അദ്ദേഹം ഇസ്ലാമിനെ കുറിച്ച് പഠിക്കുന്നതും ഭാര്യയും കുട്ടികളോടുമൊപ്പം ഇസ്ലാമിലേക്ക് വരുന്നതും . ഇക്കാര്യം വളരെ വൈകിയാണ് ഞാൻ അറിഞ്ഞത്.
രാവിലെ നേരത്തെ എഴുനേറ്റ് സുബഹി നിസ്കരിച്ചു. വീടിനോട് ചേർന്ന് വെള്ളം നിറഞ്ഞഴുകുന്ന ഒരു ചെറിയ തോടുണ്ടായിരുന്നു.അവിടെ നിന്നും കുളിയും കഴിച്ചു നേരെ മിസ്ബാഹി ഉസ്താദിന്റെ വീട്ടിലേക്ക് ഞങ്ങൾ പോയി .
അവിടെ വെച്ചാണ് അദ്ദേഹത്തെ അവസാനമായി കാണുന്നത്.
പിന്നീട് ഇടക്കെല്ലാം അദ്ദേഹം ഫോൺ ചെയ്യാറുണ്ടായിരുന്നു.
ഒരു ദിവസം വളരെ അപ്രതീക്ഷമായാണ് ആ വിവരം ഞങ്ങളെ തേടിയെത്തിയത്. രാവിലെ സ്കൂളിലേക്ക് പോയ അദ്ദേഹം അവിടെ വെച്ച് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. മനസ്സിനേറ്റ ഒരു ഷോക്കായിരുന്നു അദ്ദേഹത്തിന്റെ അകാലത്തിലുള്ള ആ വേർപാട്.

പിന്നീടൊരിക്കൽ ഒരു സിയാറത്ത് യാത്രക്കിടെ അദ്ദേഹത്തിന്റെ കബറിടം ഞാൻ സന്ദർശിക്കാൻ പോയി .കാടുകയറിയ പള്ളിപ്പറമ്പിൽ ഞാനാ കബർ കണ്ടു. മൈലാഞ്ചി ചെടിയുടെ വേരുകളിറങ്ങിയ കബറിനുമുകളിലെ ആ മീസാൻ കല്ലുകൾക്ക് എന്നോട് എന്തായിരിക്കും പറയാനുണ്ടാവുക.
ദുആ ചെയ്ത് സലാം പറഞ്ഞു അവിടെ നിന്നും മടങ്ങുമ്പോൾ ചെടികൾക്കിടയിൽ അവിടെയവിടെയായി തലയുയർത്തി നിൽക്കുന്ന ചെറുതും വലുതും പഴയതും പുതിയതുമായ ഒരു പാട് മീസാൻ കല്ലുകൾ ഞാൻ കണ്ടു.
ആറടി മണ്ണിൽ മനുഷ്യരെല്ലാം തുല്യരാണെന്നല്ലേ ആ മീസാൻ കല്ലുകൾ വിളിച്ചു പറയുന്നത്.
ചില കണ്ടുമുട്ടലുകൾ അങ്ങനെയാണ്. ആരുമല്ലാതിരിന്നിട്ടും ജീവിതയാത്രക്കിടെ ആരല്ലാമോ ആയവർ. കാലമെത്ര കഴിഞ്ഞാലും മനസ്സിന്റെ തീരത്തടിഞ്ഞ അവരോടൊപ്പമുള്ള ചിലയോർമകൾ മായാതെ മനസ്സിൽ തെളിഞ്ഞു നിൽക്കും.
അദ്ദേഹം എനിക്കാരായിരുന്നു. ?
സുഹൃത്തോ , സഹപ്രവർത്തകനോ അതോ ഗുരുനാഥനോ ?
എല്ലാമായിരുന്നു അദ്ദേഹം.
അദ്ദേഹം ഭാഗ്യവാനാണ് . മുഅമിനായി മരിക്കുവാൻ കഴിഞ്ഞുവല്ലോ . ഓരോ വിശ്വാസിയും ആഗ്രഹിക്കുന്നത് അതല്ലേ ..
അള്ളാഹു അദ്ദേഹത്തിന്റെ പരലോകം വെളിച്ചമാക്കട്ടെ…ആമീൻ

തപിക്കുന്ന ആ ഓർമ്മകൾക്കു മുന്നിൽ രണ്ടിറ്റു കണ്ണുനീർ
No comments:
Post a Comment