ഇന്നലേയും വീട്ടിലേക്ക് വിളിചിരുന്നു , ഒന്ന് രണ്ടു തവണ വിളിച്ചിട്ടും ആരും എടുക്കുന്നതായി കണ്ടില്ല.
എല്ലാവരും തിരക്കിലായിരിക്കും. നല്ലപാതി ഒരുപക്ഷെ മോനുമായി അംഗം വെട്ടുന്ന തിരക്കിലായിരിക്കാം..പഠന സമയത്തെ കലഹങ്ങൾ ചിലപ്പോഴല്ലാം ഫോണിലൂടെ കേൾക്കാറുള്ളതാണ്. കുറച്ചുകഴിഞ്ഞു വിളിച്ചു നോക്കാം. അതാണ് ആരോഗ്യത്തിന് നല്ലത്.അല്ലെങ്കിൽ കലിയെല്ലാം എന്നോടായിരിക്കും തീർക്കുക. ഞാൻ ഫോൺ കട്ടു ചെയ്തു മേശപ്പുറത്തു വെച്ചു വീണ്ടും ജോലിയിൽവ്യാപൃതനായി.
അരമണിക്കൂർ കഴിഞ്ഞു വീണ്ടും വിളിച്ചു നോക്കി. ഫോൺ റിങ് ചെയ്യുന്നുണ്ട്. ആരും എടുക്കുന്നില്ല. ഫോൺ ഡിസ്കണക്റ്റാവും എന്ന് കരുതിയപ്പോഴയാണ് മറുതലക്കൽ മോന്റെ ശബ്ദം.
അവൻ ഫോണെടുത്താൽ മിക്കപ്പോഴും വരുമ്പോൾ കൊണ്ടുവരേണ്ട സാധനങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ടാവും.
ഇന്ന് എന്തായിരിക്കും അവന് പറയാനുണ്ടാവുക എന്ന ആകാംക്ഷ യിലായിരുന്നു ഞാൻ.
അവൻ ഫോണെടുത്താൽ മിക്കപ്പോഴും വരുമ്പോൾ കൊണ്ടുവരേണ്ട സാധനങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ടാവും.
ഇന്ന് എന്തായിരിക്കും അവന് പറയാനുണ്ടാവുക എന്ന ആകാംക്ഷ യിലായിരുന്നു ഞാൻ.
വീട്ടുവിശേഷങ്ങളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. വെല്ലിമ്മയുടെ വീട്ടിൽ പോയതും ഉമ്മച്ചി വികൃതി കാണിക്കുന്നതുമെല്ലാം പറഞ്ഞുഅവസാനം പറഞ്ഞു
" ഉപ്പച്ചി വരുമ്പോൾ ഒരു സാധനം കൊണ്ട് വരുമോ ?"
"എന്താണ് കൊണ്ട് വരേണ്ടത് ?"
" ഒരു കാറ് കൊണ്ടുവരണട്ടോ "
" കാറോ? , കുറെ നല്ല കാറുണ്ടല്ലോ , ഇനിയെന്തിനാ കാറ് ?"
" അങ്ങനത്തെ കാറല്ല , ഇരുന്ന് പോകുന്ന കാറില്ലേ .. അതാണ് വേണ്ടത് ?"
അഞ്ചുവയസ്സുകാരന്റെ ഓരോ സ്വപ്നങ്ങൾ
ഞാനൊന്നും മിണ്ടിയില്ല . പതുക്കെ വിഷയം മാറ്റാനായി സ്‌കൂളിലെ വിശേഷങ്ങൾ ചോദിച്ചു.
ഞാൻ ഓർക്കുകുയായിരുന്നു.
എന്റെ കുട്ടിക്കാലം.
ഓർമ്മകൾ,,,,,, ഒരു പെരുമഴക്കാലം പോലെ ആർത്തിരമ്പന്നു
കൊഴിഞ്ഞു വീണ ഇന്നലകളിലേക്ക്, ആ ബാല്യത്തിലേക്ക് ഒരു മടക്കയാത്ര നടത്താൻ ഞാൻ വെറുതെ ആഗ്രഹിച്ചു.
മഞ്ചാടികുരുവും, കുന്നിക്കുരുവും, വളപൊട്ടുകളുമെല്ലാം മനസ്സിൽ തെളിഞ്ഞു വന്നു.
ഹവായ് ചെരുപ്പ് വട്ടത്തിൽ വെട്ടിയെടുത്ത് ചക്രങ്ങളുണ്ടാക്കി, തെങ്ങിൻ മടലും പനമടലുകൊണ്ടല്ലാം വണ്ടിയുണ്ടാക്കി, ഇരു വശവും പൊന്തകെട്ടി നിൽക്കുന്ന "ഏടായി"കളിലൂടെ അലഞ്ഞു നടന്നിരുന്ന കുട്ടിക്കാലം മനസ്സിൽ തെളിഞ്ഞു വന്നു
കൂട്ടുകാരൊന്നിച്ചു സൈക്കിൾ ചക്രങ്ങളും മറ്റുടയറുകളും ഉരുട്ടി നാടിന്റെ ഒരോ "കുണ്ടനടായി" കളിലൂടെയും കടന്ന്പോയ ബാല്യം. അത് ഉരുട്ടാനുള്ള വടികളും കൊക്കകളും ആരുടെയെങ്കിലും വേലിയിൽ നിന്നും അടിച്ചുമാറ്റിയിരുന്ന കാലം
കാട്ടിൽ നിന്നും ഈന്ത് വെട്ടിക്കൊണ്ടുവന്ന് , അതിന്റെ ഉള്ളിലെ ചോറ് കളഞ്ഞു ചക്രങ്ങളുണ്ടാക്കും . നാലു ചക്രങ്ങളും മരപ്പലകകളും മറ്റുമുപയോഗിച്ച് അത് ഒരു വണ്ടിയാക്കി മാറ്റും. അതിൽ കയർകെട്ടി കൂട്ടുകാരെയും ഇരുത്തി ആഞ്ഞുവലിക്കും.
കാട്ടിൽ നിന്നും ഈന്ത് വെട്ടിക്കൊണ്ടുവന്ന് , അതിന്റെ ഉള്ളിലെ ചോറ് കളഞ്ഞു ചക്രങ്ങളുണ്ടാക്കും . നാലു ചക്രങ്ങളും മരപ്പലകകളും മറ്റുമുപയോഗിച്ച് അത് ഒരു വണ്ടിയാക്കി മാറ്റും. അതിൽ കയർകെട്ടി കൂട്ടുകാരെയും ഇരുത്തി ആഞ്ഞുവലിക്കും.
" പെൻസിൽന് മായ്പ്പേയ് "
സ്കൂളോർമ്മകളിൽ ആ ശബ്ദം ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു.
സ്ലൈറ്റ് മായ്ക്കുന്ന ചെറിയ മഷി തണ്ടുകൾ മുറിച്ചുകൊണ്ട് വന്ന് അത് പെൻസിൽന് പകരം വിറ്റു നടന്നിരുന്നു. ഓരോ ക്ലാസിലും പോയി " പെൻസിൽന് മായ്പ്പേയ്" എന്ന് വിളിച്ചു പറയും. ആവശ്യാക്കാർ പെൻസിൽ കൊടുത്ത് മായ്പ് വാങ്ങും.
മദ്‌റസ കഴിഞ്ഞു വീട്ടിലെത്തിയാൽ ഉമ്മ ഒരു രൂപ തരും. അതുകൊണ്ടു അലവിയാക്കയുടെ "ചായപീട്യ 'യിലേക്കോടും. രണ്ടുപൊറോട്ടയും അതിൽ കുറച്ചു ഉള്ളിക്കറിയും ഒഴിച്ചു അബ്ദുള്ളാക്ക മുന്നിൽ കൊണ്ടുവച്ചു തരും. അതും കഴിച്ചാണ് മിക്കപ്പോഴുംസ്കൂളിൽ പോയിരുന്നത്. ഒരു രൂപക്ക് രണ്ടു പൊറോട്ടകിട്ടിയിരുന്ന കാലം. ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നു.
വൈകുന്നേരം സ്കൂളിൽ നിന്നും അവസാന ബെൽ മുഴുമിപ്പിക്കാൻ പോലും കാത്തു നിൽക്കാതെ ധൃതിപിടിച്ചോടും. ജീവിതത്തിന്റെ സുന്ദരനിമിഷങ്ങളിൽ നിന്നായിരുന്നു ഈ കുതിച്ചോടിയിരുന്നത് എന്ന് ഒരിക്കലും ഓർത്തിരുന്നില്ല.
മനസ്സ് മുഴുവൻ കൊയ്ത്തു കഴിഞ്ഞ പാടമായിരിക്കും. ഫുട്‌ബോൾ കളിക്ക് , ടീമിടും മുമ്പ് പാടത്തെത്തണം. അതായിരുന്നു ചിന്തമുഴുവൻ . ചിലപ്പോഴൊക്കെ പുഴയിലായിരിക്കും കളി. കളി കഴിഞ്ഞാൽ പിന്നെ പുഴയിൽ വിസ്തരിച്ചൊരു കുളി. അപ്പോഴേക്കും മഗ്‌രിബ് ബാങ്ക് വിളിച്ചിരിക്കും. ബാങ്ക് കൊടുത്താൽ പിന്നെ കൂടുതൽ നേരം പുഴയിൽ നിൽക്കാറില്ല. വേഗം "തോർത്തി കയറി" നനഞ്ഞ തോർത്ത് മണലിൽ വിരിച്ചു മഗ്‌രിബ് നിസ്കരിക്കും.
വീട്ടിലെത്തിയാൽ പിന്നെ "പഠിച്ചതോത്താണ്".
എരിയുന്ന മണ്ണണ്ണ വിളക്കിനു മുന്നിലിരുന്നു മദ്‌റസയിലേയും സ്‌കൂളിലെയും പാഠഭാഗങ്ങൾ വായിക്കും.
" തിങ്കളും താരങ്ങളും,തൂവെള്ളി കതിര്‍ ചിന്നും,തുങ്കമാം വാനിന്‍ ചോട്ടില്‍,ആണെന്‍റെ വിദ്യാലയം"
ഞാനും അമ്മാവന്റെ മകൾ റാഹിലയും മത്സരിച്ചു പാടും.
മരമണ്ടൻ മല്ലൻറെ മണ്ടത്തരങ്ങളും തെന്നലി രാമൻ വാഴത്തോട്ടം മുഴുവൻ കള്ളന്മാരെ കൊണ്ട് കിണറ്റിൽ നിന്നും വെള്ളം കോരി നനപ്പിച്ച കഥയുമെല്ലാം ഉച്ചത്തിൽ വായിക്കും.
ആലീസിന്റെ കുഞ്ഞാട് വായിക്കുമ്പോൾ അറിയാതെ കണ്ണിൽ നനവ് പടരും.
ഓരോ അവധി ദിവസങ്ങളും കൂട്ടുകാരൊത്തുള്ള അലച്ചിലിന്റെ നാളുകളായിരുന്നു.
തെച്ചിപ്പഴവും മുള്ളമ്പഴവും, ഞാവൽ പാഴാവുമെല്ലാം തേടിയുള്ള അലച്ചിലുകൾ.
ഭക്ഷണനേരത്ത് മാത്രമാണ് വീട്ടിൽ വരിക. ബാക്കി സമയം മുഴുവൻ പാടത്തും പറമ്പിലും പുഴയിലുമായിരിക്കും.
തെച്ചിപ്പഴവും മുള്ളമ്പഴവും, ഞാവൽ പാഴാവുമെല്ലാം തേടിയുള്ള അലച്ചിലുകൾ.
ഭക്ഷണനേരത്ത് മാത്രമാണ് വീട്ടിൽ വരിക. ബാക്കി സമയം മുഴുവൻ പാടത്തും പറമ്പിലും പുഴയിലുമായിരിക്കും.
അന്ന് വെല്ലിമ്മാന്റെ വീട്ടിൽ പശുക്കളും ആടുകളുമൊക്കെയുണ്ടായിരുന്നു. അവക്കുള്ള പുല്ല് അരിഞ്ഞു കൊണ്ടുവരലും പാള, "കൂമ്പാള" , "അത്തിടല", മറ്റ് പശുക്കളും ആടുകളും തിന്നുന്ന ഇലകൾ ഇവയൊക്കെ സംഘടിപ്പിച്ചു കൊണ്ടുവരൽ ഞങ്ങൾ കുട്ടികളുടെ ജോലിയായിരുന്നു. ഞങ്ങൾക്ക് നേതൃത്വം നൽകി, മൂത്തുമ്മായുടെ മകൻ "അസർപ്പു" മുന്നിൽ ഗമയിൽ നടക്കും. അവന്റെ പിന്നിലേ ഞങ്ങൾക്ക് നടക്കാൻ അനുവാദമുള്ളൂ. മുന്നിൽ നടക്കാൻ ശ്രമിച്ചാൽ അവൻ കൈയ്യിലുള്ള അരിവാൾ ആഞ്ഞു വീശും.
"തൊടൂല്" ( തോട്ടമെന്നൊക്കെ നിങ്ങൾ പറഞ്ഞോളൂ ) എത്തിയാൽ ആദ്യം കാണുന്ന പാളകളും, കൂമ്പാളകളുമെല്ലാം അവൻ ഓടിച്ചെന്നെടുക്കും, പിന്നെ, സമൃദ്ധമായി പുല്ല് വിളഞ്ഞു നിൽക്കുന്ന സ്ഥലം നോക്കി അതെന്റെ സ്ഥലമാണെന്ന് പ്രഖ്യാപിച്ചു കളയും
വെല്ലിമ്മന്റെ കൈയ്യിൽ നിന്നും കൂടുതൽ കാശ് അടിച്ചെടുക്കാനുള്ള തന്ത്രമാണ് ഗമയിലുള്ള ഈ മുന്നിൽ നടത്തമെന്ന് പിന്നീടാണ് എനിക്കും റാഹിലക്കും മനസ്സിലായത്. കൂടുതൽ കന്നു പുല്ലരിയാനും, ഞങ്ങളെക്കാൾ കൂടുതൽ പാളകളും കൂമ്പാളകളും പെറുക്കികൂട്ടി വെല്ലിമ്മാന്റെ മുന്നിൽ കേമനാകാനായിരുന്നു ഈ മുന്നിൽ നടത്തം.
മാസാവസാനം പാലിൻറെ കാശ് കിട്ടിയാൽ വെല്ലിമ്മ ഒരു രൂപയും, രണ്ടുരൂപയുമൊക്കെ തരും. ഇങ്ങനെ കിട്ടുന്ന ചില്ലറ പൈസകൾ "തൊണ്ടി"ൽ ഇട്ടുവെക്കും. നാട്ടിൽ നേർച്ചതുടങ്ങുന്ന ദിവസമാണ് തൊണ്ട് പൊട്ടിക്കുക.
മിക്ക ദിവസങ്ങളിലും ഞാനും സുഹൃത്ത് നൗഫലും ആടുമേക്കാൻ പോകുമായിരുന്നു. സിറിയിലേക്കല്ല, തൊട്ടടുത്ത ആല്യാക്കാന്റെ കാട്ടിലേക്ക്. ആടുകളെ മേയാൻ വിട്ടു ഞങ്ങൾ "ചമ്മല" പെറുക്കാൻ ത്തുടങ്ങും.
നീളമുള്ള "അപ്പ" വെട്ടികൊണ്ടുവന്നു പെറുക്കുകൂട്ടിയ ചമ്മലകൾ അതിൽ കോർത്തിടും.
നീളമുള്ള "അപ്പ" വെട്ടികൊണ്ടുവന്നു പെറുക്കുകൂട്ടിയ ചമ്മലകൾ അതിൽ കോർത്തിടും.
അത് കഴിഞ്ഞാൽ നൗഫൽ പച്ച തേക്കില പൊട്ടിക്കാൻ തുടങ്ങും. ഞാനും അവനെ സഹായിക്കും. അന്നൊക്കെ ഇറച്ചി പൊതിഞ്ഞു കൊടുക്കാൻ തേക്കിലയായിരുന്നു ഉപയോഗിച്ചിരുന്നത്.
കൂടുതൽ കുട്ടികളുണ്ടെങ്കിൽ പല കളികളും അരങ്ങേറും.
ഒളിച്ചു കളിയും, കള്ളനും പോലീസും, ചട്ടിപ്പന്തും, ഏറുപന്തും അങ്ങനെ പല കളികളും.
ഒളിച്ചു കളിയും, കള്ളനും പോലീസും, ചട്ടിപ്പന്തും, ഏറുപന്തും അങ്ങനെ പല കളികളും.
അവധി ദിവസങ്ങളിൽ ആടുകളുമായി പെരുംമ്പറമ്പിലേക്കാണ് പോയിരുന്നത്. പോകുമ്പോൾ നല്ല ചെറിയരികഞ്ഞിയും "അമ്മിക്കല്ലിൽ " അരച്ചെടുത്ത നല്ല മാങ്ങാ "പുമ്മളും" വെല്ലിമ്മ തന്നു വിടും. നല്ല പുല്ലു കണ്ടാൽ അരിഞ്ഞെടുക്കാൻ അരിവാളും കൂടെ കരുതും.
ആടുകളെ മേക്കാൻ വിട്ട് വല്ല മാവിൻ കൊമ്പത്തും കയറിയിരുന്ന് മാങ്ങ പൊട്ടിച്ചു തിന്നാൻ തുടങ്ങും. ഉപ്പും മുളക്പൊടിയും ചെറിയകടലാസിൽ പൊതിഞ്ഞത് എപ്പോഴും കൂടെയുണ്ടാകും.
അണ്ണാനും പക്ഷികളും കൊത്തിയ നല്ല പഴുത്ത മാങ്ങകൾ ഒരിക്കലും വെറുതെ കളയില്ല. ആ ഭാഗം കടിച്ചു കളഞ്ഞു ബാക്കി മുഴുവൻ തിന്ന് തീർക്കും.
ചിലദിവസങ്ങളിൽ ഞാനും നൗഫലും അവന്റെ വീട്ടിൽ വളർത്തിയിരുന്ന പോത്തുകളെ കുളിപ്പിക്കാൻ പുഴയിൽ കൊണ്ടുപോകുമായിരുന്നു. അക്കരെ നല്ല ആഴമുള്ള സ്ഥലത്തേക്കാണ് കൊണ്ടുപോകുക. ചകിരിയും, വള്ളി പടർപ്പുകളുമുപയോഗിച്ചു ചാണകമെല്ലാം കളഞ്ഞു ,ശരിക്കും തേച്ചു കുളിപ്പിക്കും.
തിരിച്ചു വരുമ്പോൾ അവന്റെ ജേഷ്ഠൻ മണിയാക്ക കൺവെട്ടത്തൊന്നുമില്ല എന്നുറപ്പുവരുത്തി ഞങ്ങൾ ഓരോത്തരായി പോത്തിന്റെ പുറത്തു ഗമയിൽ കയറിയിരിക്കും. മണിയാക്ക കണ്ടാൽ പുളിച്ചചീത്തപറയുമെന്നുറപ്പുള്ളത് കൊണ്ട് അവരുടെ മുന്നിൽ പെടാതിരിക്കാൻ ഞങ്ങൾ പരമാവധി ശ്രദ്ധിക്കുക്കുമായിരുന്നു.
കുട്ടിക്കാലത്തെ ഓർമ്മകൾ ഒരു പ്രവാഹം പോലെ മനസ്സിൽ ഉരുണ്ടുകൂടുന്നു. ചിതറിതെറിച്ച ആ ഓർമകളെ പെറുക്കിയെടുക്കാൻ ഒരു എളിയ ശ്രമം . മറവിയിലേക്കൊഴുകിപ്പോയ ആ ഇന്നലകകളുടെ മണ്ണിലലിഞ്ഞ ഓർമ്മകളാണിവിടെ.
നിങ്ങളെ ശല്യപ്പെടുത്താൻ.
നിങ്ങളെ ശല്യപ്പെടുത്താൻ മാത്രം .
നിങ്ങളെ ശല്യപ്പെടുത്താൻ.
നിങ്ങളെ ശല്യപ്പെടുത്താൻ മാത്രം .
നിങ്ങൾ സഹിച്ചേ തീരൂ സൂർത്തുക്കളെ....
No comments:
Post a Comment